y
പെരുമ്പളം ഗവ. എച്ച്.എസ് എൽ.പി സ്കൂളിന് നിർമ്മിച്ചു നൽകിയ ഓപ്പൺ എയർ സ്റ്റേജിന്റെ ഉദ്ഘാടനം ദലീമജോജോ എം.എൽ.എ നിർവഹിക്കുന്നു

പെരുമ്പളം: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി​ ഗവ. എച്ച്.എസ് എൽ.പി സ്കൂളിന് നിർമ്മിച്ചു നൽകിയ ഓപ്പൺ എയർസ്റ്റേജിന്റെ ഉദ്ഘാടനം ദലീമ ജോജോ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി. ആശ അദ്ധ്യക്ഷയായി. എസ്.എം.സി ചെയർമാൻ എസ്. സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭനകുമാരി, വൈസ് പ്രസിഡന്റ് ദിനീഷ്ദാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സരിത സുജി, ശ്രീമോ ഷാജി, എൻ. കുഞ്ഞൻ തമ്പി, ഹെഡ്മാസ്റ്റർ ബിജു, ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.