ആലുവ: ജനശക്തി വിധവ സംഘം സംഘടിപ്പിക്കുന്ന സംസ്ഥാന തല സൗഹൃദ കൂട്ടായ്മ ഇന്ന് രാവിലെ പത്തിന് ആലുവ ഫെഡറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ മുൻ മന്ത്രി പ്രൊഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്യും. അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും അദ്ദേഹന നിർവഹിക്കും.
സംഘം പ്രസിഡന്റ് ടി.എസ്. മായ അദ്ധ്യക്ഷ വഹിക്കും. ഉമ തോമസ് എം.എൽ.എ മുഖ്യാതിഥിയായിരിക്കും. മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ പുരസ്കാരങ്ങൾ വിതരണം ചെയ്യും. പ്രൊഫ. മോനമ്മ കോക്കാട് മുഖ്യപ്രഭാഷണം നടക്കും. സംസ്ഥാന ജന. സെക്രട്ടറി കെ.എസ്. ഹീര, അഭിലാഷ് തോപ്പിൽ, കുരുവിള മാത്യൂസ്, ജോൺ വർഗീസ്, ഓമന മോഹനൻ, ആലീസ്, ജിൻസി ജേക്കബ്, വി.ഡി. മജീന്ദ്രൻ, ദേവയാനി എന്നിവർ പ്രസംഗിക്കും.
സെപ്‌തംബർ 11ന് രാവിലെ പത്തിന് ആലുവ എഫ്.ബി.ഒ.എ ഹാളിൽ ഓണക്കിറ്റ് വിതരണവും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.