case

കൊച്ചി: ഇടവക ദേവാലയങ്ങളിൽ ഏകീകൃത കുർബാന അർപ്പിക്കാതെ സഭ നിരോധിച്ച കുർബാനക്കെതിരെ നടത്തുന്നവർക്കെതിരെ വിവിധ കോടതികളിൽ നൽകിയ കേസുകൾ പിൻവലിക്കേണ്ടെന്ന് സംയുക്ത സഭാ സംരക്ഷണ സമിതി ഫൊറോന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.

ചെയർമാൻ മത്തായി മുതിരേന്തി, ഭാരവാഹികളായ വിത്സൻ വടക്കുഞ്ചേരി, വർഗീസ് കോയിക്കര, ബേബി പൊട്ടനാനി, കുര്യാക്കോസ് പഴയമഠം, ജോസ് മാളിയേക്കൽ, പോൾ ചിതലൻ, ബിനോയ് തൃപ്പൂണിത്തറ, അലക്‌സാണ്ടർ തിരുവാങ്കുളം, ജോൺസൺ കോനിക്കര എന്നിവർ പ്രസംഗിച്ചു.

സിറോമലബാർസഭയുടെ ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളിയിൽ മാതാവിന്റെ ജനനത്തിരുനാളായ എട്ടിന് ഏകീകൃത കുർബാന അർപ്പിക്കാൻ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ, അപ്പ്‌സ്‌തോലിക്ക് അഡ്മിനിസ്‌ട്രേറേറ്റർ ബോസ്‌കോ പൂത്തൂർ എന്നിവർ തയ്യാറാകണമെന്ന് അൽമായ ശബ്ദം ഭാരവാഹികളായ ബിജു പോൾ, ഡേവീസ് ചൂരമന, ഷൈബി പാപ്പച്ചൻ എന്നിവർ ആവശ്യപ്പെട്ടു.