പെരുമ്പാവൂർ : പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുമായി സഹകരിച്ച് എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര രോഗനിർണയ ക്യാമ്പും നാളെ രായമംഗലം പഞ്ചായത്തിൽ നടക്കും. രാവിലെ 9 മുതൽ 1 വരെ പഞ്ചായത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി അജിത് കുമാർ മുഖ്യാതിഥിയാകും.