gurukulam

പെരുമ്പാവൂർ: നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ പത്താമത് വാർഷിക സമ്മേളനം പെരുമ്പാവൂർ വൈ.എം.സി.എ ഹാളിൽ മുൻ മന്ത്രി അഡ്വ. ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്തു. റെയിൽ നിഗം ലിമിറ്റഡ് ഡയറക്ടർ ഡോ. എം.വി നടേശന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ നാരായണ ഗുരുകുലം അദ്ധ്യക്ഷൻ ഗുരു മുനി നാരായണ പ്രസാദ് സ്നേഹസംവാദം നടത്തി. ഫാ. തോമസ് പോൾ റമ്പാൻ, തോട്ടുവ മംഗളഭാരതി അദ്ധ്യക്ഷ സ്വാമിനി ജ്യോതിർമയി ഭാരതി, ഖുർആൻ അകംപൊരുൾ വ്യാഖ്യാതാവ് സി.എച്ച്. മുസ്തഫ മൗലവി, കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയൻ മുൻ പ്രസിഡന്റ്‌ അഡ്വ.ടി.എ വിജയൻ,​ ശ്രീനാരായണ ഗുരുകുലം ട്രസ്റ്റ് സെക്രട്ടറി ഡോ. ആർ. അനിലൻ, സ്റ്റഡി സർക്കിൾ കാര്യദർശി സി.എസ്. പ്രതീഷ്, സംസ്ഥാന കോ ഓർഡിനേറ്റർഎം.എസ്. സുരേഷ്, സുജൻ മേലുകാവ്, അഡ്വ. അരുണകുമാരി, അജയൻ മ്ലാന്തടം, വിനോദ് അനന്തൻ തുടങ്ങിയവർ സംസാരിച്ചു.