പെരുമ്പാവൂർ: കൂവപ്പടി മഹാഗണപതിക്ഷേത്രത്തിൽ വിനായകചതുർത്ഥി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് വൈകിട്ട് 5നാണ് ഗണപതി പ്രതിമ സ്ഥാപിയ്ക്കുന്നത്. ഒമ്പതാമത്തെ വർഷമാണ് ക്ഷേത്രത്തിൽ ഗണേശോത്സവമായി വിനായകചതുർത്ഥി ആഘോഷിക്കുന്നതെന്ന് സെക്രട്ടറി എം. കൃഷ്ണയ്യർ പറഞ്ഞു. ശനിയാഴ്ച പുലർച്ചെ മുതൽ വൈദികശ്രേഷ്ഠരുടെ കാർമ്മികത്വത്തിൽ പ്രത്യേക ഗണേശപൂജകൾ നടക്കും. ഉച്ചയ്ക്ക് പ്രസാദസദ്യ,​ വൈകിട്ട് കറുകമൂടൽ, ക്രമാർച്ചന, 6.30ന് ദീപാരാധന, പ്രസാദവിതരണം എന്നിവയുണ്ടാകും. ഞായറാഴ്ച വൈകിട്ട് 5നാണ് ഗണേശവിഗ്രഹ നിമജ്ജനച്ചടങ്ങുകൾ ആരംഭിക്കുന്നത്.