
പെരുമ്പാവൂർ: രാജീവ് യൂത്ത് ഫൗണ്ടേഷൻ പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ഗുരു സംഗമം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ ഇ.എ. അഫ്സലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ. മറിയ ഉമ്മൻ മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ വൈസ് ചെയർമാൻ സഫീർ മുഹമ്മദ്, മുൻ നിയോജകമണ്ഡലം ചെയർമാൻ ജെഫർ റോഡ്രിഗ്സ്, മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, കൂവപ്പടി മുൻ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അരവിന്ദ്, ഒക്കൽ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.എം.ഷിയാസ് , ചാരിറ്റി പ്രവർത്തകൻ പി.എം.എ. സലാം, ഭാരത് യത്രി ഷീബ രാമചന്ദ്രൻ, അനിത പ്രകാശ്, വിജീഷ് വിദ്യാധരൻ, അമൽ പോൾ, പോൾ ചിതലൻ, ജോളി കെ. ജോസ്, മുഹമ്മദ് അഫ്സൽ എന്നിവർ സംസാരിച്ചു.