കൊച്ചി: വരാപ്പുഴ അതിരൂപത വിദ്യാഭ്യാസ ഏജൻസിയിൽ ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, സോഷ്യൽ സയൻസ്, മലയാളം, ഹിന്ദി എന്നീ വിഷയങ്ങളിലെ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ബയോഡേറ്റയും സഹിതം അപേക്ഷകൾ 26ന് വൈകിട്ട് 3ന് മുമ്പായി എറണാകുളം ബാനർജി റോഡിലെ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി ഓഫീസിൽ സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു.