bms

കൊച്ചി: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാല് ലേബർ കോഡുകളിലെ തൊഴിലാളിവിരുദ്ധ വ്യവസ്ഥകൾ പിൻവലിക്കണമെന്ന് ബി.എം.എസ് അഖിലേന്ത്യാ സംഘടനാ സെക്രട്ടറി ബി. സുരേന്ദ്ര ആവശ്യപ്പെട്ടു. ബി.എം.എസ് ജില്ലാ കമ്മിറ്റി കളമശേരി പാതാളംകവലയിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് സതീഷ് ആർ. പൈ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി വി. രാധാകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ. അജിത്ത്, സംസ്ഥാന സംഘടനാ സെക്രട്ടറി കെ. മഹേഷ്, ദേശീയ സമിതി അംഗം ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ, സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാർ, ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട്, ജില്ലാ ട്രഷറർ കെ.എസ്. ശ്യാംജിത്ത്, കെ.എസ്. ഷിബു എന്നിവർ സംസാരിച്ചു.