onam-creative

കൊച്ചി : ഓണത്തിന് കൊച്ചി പാർക്കിൽ വ്യത്യസ്തമായ പരിപാടികളും ഓഫറുകളും പ്രഖ്യാപിച്ച് വണ്ടർലാ ഹോളിഡേയ്‌സ്. ഇതിൽ ഓൺലൈൻ ബുക്കിംഗുകളിൽ 'ബൈ ടു ഗെറ്റ് വൺ' ഓഫറും ഉണ്ട്. സ്റ്റേജ് ഷോകൾ, ഫൺ ഗെയിമുകൾ, ഘോഷയാത്ര, ശിങ്കാരിമേളം, പുലികളി, പായസമേള, സദ്യ, വടംവലി, വള്ളംകളി, പൂക്കളം തുടങ്ങി നിരവധി പരിപാടികളുമായി പത്ത് ദിവസത്തെ ഓണാഘോഷവും പാർക്കിൽ സംഘടിപ്പിക്കും. ആഘോഷങ്ങളുടെ അവസാന ദിവസം ഒരു ഭാഗ്യശാലിക്ക് ഗ്രാൻഡ് സമ്മാനം നേടാം. കേരളത്തിന്റെ സംസ്‌ക്കാരവും ആഹ്ളാദവും വിനോദവും എല്ലാം കോർത്തിണക്കിയുള്ള കോമ്പോയാണ് ഒരുക്കിയിയിട്ടുള്ളതെന്ന് വണ്ടർലാ ഹോളീഡേയ്സ് മാനേജിംഗ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.