ആലങ്ങാട്: കരുമാല്ലൂർ മനയ്ക്കപ്പടി (വേഴപ്പറമ്പ് മനയിൽ) ഗണേശോത്സവം ഇന്ന് മുതൽ 8 വരെ നടക്കും. ഇന്ന് വൈകിട്ട് 6ന് വേഴപ്പറമ്പ് മനചിത്രഭാനു നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ മിഴിതുറക്കൽ. തുടർന്ന് പ്രത്യേക പൂജയും ദീപാരാധനയും നടക്കും. നിമജ്ജത്തിനുള്ള വിഗ്രഹങ്ങൾ ആവശ്യപ്പെട്ടവർ ഒരു നാളികേരവുമായി വൈകിട്ട് 5ന് വേഴപ്പറമ്പ് മനയിൽ എത്തിച്ചേരേണ്ടതാണ്. വലിയ വിഗ്രഹത്തിന്റെ മിഴിതുറക്കൽ ചടങ്ങിനോടൊപ്പം ഈ വിഗ്രഹങ്ങളുടെയും മിഴിതുറക്കൽ ചടങ്ങ് നടത്തും. 8ന് നടക്കുന്ന വിഗ്രഹ നിമജ്ജന ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്ക് അവരുടെ വിഗ്രഹം നിമജ്ജനം ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കും. വിനായക ചതുർത്ഥി ദിനത്തിൽ രാവിലെ 6ന് അഷ്‌ടദ്രവ്യ മഹാഗണപതിഹോമം,​ പ്രസാദവിതരണം,​ വൈകിട്ട് 6ന് പ്രത്യേക ആരതി, ഭജന എന്നിവ നടക്കും. ഞായറാഴ്‌ച വൈകിട്ട് 5ന് വിഗ്രഹ നിമജ്ജന മഹാ ഘോഷയാത്ര വേഴപ്പറമ്പ് മനയിൽ നിന്ന് ആരംഭിച്ച് പെരിയാറിൽ പുറപ്പിള്ളിക്കാവ് ഭഗവതിയുടെ ആറാട്ട് കടവിൽ സമാപിക്കും.