ആലുവ: ആലുവ എകൈ്സസ് റേഞ്ച് കെ.എസ്.ആർ.ടി.സി പരിസരത്ത് നടത്തിയ രാത്രികാല പരിശോധനയിൽ 1.5 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിലായി.
ഒഡീഷ ഭദ്രക് ജില്ലയിൽ ബൻസഡ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന രാജേന്ദ്രബിസ്വാളാണ് (42) പിടിയിലായത്. ഒഡിഷയിൽനിന്ന് ട്രെയിനിലെത്തിച്ച കഞ്ചാവ് എജന്റിന് കൈമാറുന്നതിനായി കാത്തുനിൽക്കുമ്പോഴാണ് പിടിയിലാവുന്നത്. പ്രതിയുടെ ഫോൺകോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി.
റേഞ്ച് ഇൻസ്പെക്ടർ സുരേഷ്, പ്രിവന്റീവ് ഓഫീസർ സുരേഷ്‌കുമാർ, സി.ഇ.ഒമാരായ എം.ടി. ശ്രീജിത്ത്, സി.എസ്. വിഷ്ണു, ടി.ജി. നിധിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.