
കോതമംഗലം: കേരള കർഷക സംഘം കോതമംഗലം ഏരിയ കൺവെൻഷൻ കുത്തുകുഴി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ അഖിലേന്ത്യ കിസാൻ സഭ കേന്ദ്ര കമ്മിറ്റി അംഗം കെ. തുളസി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.കെ. ശിവൻ അദ്ധ്യക്ഷനായി. 11 വില്ലേജ് കമ്മിറ്റികളിൽ നിന്ന് 160 പ്രതിനിധികൾ പങ്കെടുത്തു. ഏരിയ സെക്രട്ടറി സാബു വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. പി. എം അഷറഫ്, ജോണി കുര്യപ്പ്, എം. വി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.