uma
അദ്ധ്യാപക ദിനാഘോഷത്തിന്റെ ജില്ലാ തല ഉദ്ഘാടനം എറണാകുളം എസ്.ആർ.വി ഗവ. വൊക്കേഷണൽ ഹയർ സെക്കഡറി സ്‌കൂളിൽ ഉമാ തോമസ് എം.എൽ.എ നിർവഹിക്കുന്നു.

കൊച്ചി: വിഭ്യാഭ്യാസജില്ലാ തലത്തിൽ സംഘടിപ്പിച്ച അദ്ധ്യാപക ദിനാഘോഷം ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത് അദ്ധ്യക്ഷനായി. കൗൺസിലർ പത്മജ.എസ്. മേനോൻ, എ.ഇ.ഒമാരായ രശ്മി. കെ.ജെ, സുധാ. എൻ, ഷൈനാമോൾ. എസ്.എ, അദ്ധ്യാപക സംഘടനാ നേതാക്കളായ ടി.യു. സാദത്ത്, അജിമോൻ പൗലോസ്, നിഷാദ് ബാബു, കെ.വി. ബെന്നി, ജൂഡ്.സി. വർഗീസ്, ഷറഫുദ്ദീൻ. കെ.എം, എൽ ശ്രീകുമാർ, കമറുദ്ദീൻ. പി.എ, ഷഹിം മുഹമ്മദാലി, എസ്.ആർ.വി സ്‌കൂൾ പ്രിൻസിപ്പൽ എം.എൻ. ബിജു എന്നിവർ പ്രസംഗിച്ചു. 30വർഷ സർവീസ് പൂർത്തിയാക്കി ഈവർഷം സർവീസിൽനിന്ന് വിരമിക്കുന്ന അദ്ധ്യാപകരെ ആദരിച്ചു.

പുല്ലേപ്പടി ദാറുൽ ഉലൂം ഹയർസെക്കൻഡറി സ്‌കൂളിൽ സൈനുൽ ആബിദിന്റെ നേതൃത്വത്തിൽ അദ്ധ്യാപകരെ ആദരിച്ചു. ചടങ്ങുകൾ ചലചിത്രതാരം നാസർ ലത്തീഫ് ഉദ്ഘാടനം ചെയ്തു. എച്ച്.എം. സാജിതബീവി അദ്ധ്യക്ഷയായി. പ്രിൻസിപ്പൽ ഷാഹിന. പി.എച്ച്, സോഫിയ. എം, അനസ്. എൻ, സിജിമോൾ ജേക്കബ്, ടി.യു. സാദത്ത് എന്നിവർ സംസാരിച്ചു.