y
ഒ.സി. ചന്ദ്രൻ

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ ബസിടിച്ച് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം. എരൂർ ഓണിയത്ത് ഒ.സി. ചന്ദ്രനാണ് (74) മരിച്ചത്. തൃപ്പൂണിത്തുറ ഹിൽപാലസ് ഭാഗത്തേക്ക് പോകുന്ന കിഴക്കേക്കോട്ട ബസ് സ്റ്റോപ്പിൽ ഇന്നലെ രാവിലെയായിരുന്നു അപകടം. സ്റ്റോപ്പിൽ നിറുത്തിയിട്ട ബസ് എടുക്കുന്നതിനിടെയായിരുന്നു അപകടം. സൈക്കിളുമായി നടന്ന് പോവുകയായിരുന്ന വയോധികനെ ബസ് തട്ടുകയും തുടർന്ന് ബസിനടിയിലേക്ക് വീഴുകയുമായിരുന്നു. മൃതദേഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംസ്ക്കാരം ഉച്ചയ്ക്ക് 2ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: ദേവകി. മക്കൾ: മനോജ്, മായ. മരുമക്കൾ: രമ്യ, വിനോദ്. ബസ് ഡ്രൈവർക്കെതിരെ ഹിൽപാലസ് പൊലീസ് കേസെടുത്തു.