 
ആലുവ: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്‌സാമിനേഷൻ സെന്റർ നിയമസഭാ സമിതി സന്ദർശിച്ചു. സമിതി അദ്ധ്യക്ഷ കെ. ശാന്തകുമാരി എം.എൽ.എയുടെ നേതൃത്വത്തിൽ എം.എൽ.എമാരായ വി.ആർ. സുനിൽകുമാർ, പി.വി. ശ്രീനിജിൻ എന്നിവരാണ് സന്ദർശിച്ചത്. ആലുവ സെന്ററിലെ പോരായ്മകൾ സംബന്ധിച്ച് അദ്ധ്യാപകരും വിദ്യാർത്ഥികളും ഉന്നയിച്ച പരാതികൾ സർക്കാർ ശ്രദ്ധയിൽപ്പെടുത്തി ഉടനെ പരിഹരിക്കുമെന്ന് അദ്ധ്യക്ഷ കെ. ശാന്തകുമാരി അറിയിച്ചു.