
മൂവാറ്റുപുഴ: തിരുമുറ്റത്തെ ഓണത്തറയിൽ വയ്ക്കാൻ ആയിരക്കണക്കിന് ഓണത്തപ്പന്മാരെയും മാവേലികളെയുമാണ് കോളാത്തുരുത്ത് ഗ്രാമത്തിൽ ഒരുങ്ങിക്കഴിഞ്ഞു. കുണ്ടുവേലിൽ മോഹനനും കുടുംബവുമാണ് ഓണത്തപ്പന്റേയും മാവേലിയുടെയും പണിപ്പുരയിൽ . ഭാര്യ സിന്ധുവിനും മക്കളായ അബിനും അപർണയ്ക്കും ഒപ്പം മോഹനന് 22 വർഷക്കാലമായി ഓണത്തപ്പനെ നിർമ്മിക്കുന്നു. ഓണത്തറയിൽ പ്രതിഷ്ഠിക്കേണ്ട മുത്തിയമ്മ, അരല്ല്, ആട്ടുകല്ല്, പിള്ള കല്ല്, ഒലക്ക, ചിരവ എന്നിവയും ഇവിടെ നിർമ്മിക്കുന്നു. പാലക്കാട്, ഷോർണ്ണൂർ എന്നിവിടങ്ങളിൽ നിന്നെത്തിക്കുന്ന കളിമണ്ണ് ഉപയോഗിച്ചാണ് നിർമ്മാണം. കർക്കിടകം ആരംഭിക്കുന്നതോടെ ആവശ്യത്തിന് കളിമണ്ണ് ശേഖരിച്ച് പാരമ്പര്യ രീതികൾ അനുസരിച്ച് ഓണത്തപ്പൻമാരെ ഒരുക്കിയെടുക്കാൻ തുടങ്ങും. രാവിലെ എട്ടു മുതൽ ആരംഭിക്കുന്ന ഓണത്തപ്പന്റെ നിർമ്മാണം രാത്രി 12 വരെ നീളാറുണ്ട്.
പരമ്പരാഗത രീതിയിൽ നിർമ്മാണം
കളിമണ്ണ് കുഴച്ചെടുത്ത് ചെറിയ സ്തൂപങ്ങളാക്കിയെടുക്കുന്ന ഓണത്തപ്പൻമാർ വലിയ വെയിലിൽ ഉണങ്ങിയാൽ പൊട്ടിപ്പോകും എന്നതിനാൽ ചെറിയ തണുത്ത അന്തരീക്ഷത്തിലാണ് ഉണങ്ങിയെടുക്കുന്നത്. ഉണങ്ങിയെടുക്കുന്ന ഓണത്തപ്പൻമാരെ ചുവപ്പ് പെയിന്റടിച്ച് സ്വർണ്ണനിറത്തിലുള്ള ഡിസൈനിൽ വർണ്ണാഭമാക്കി മാറ്റും. അത്തം മുതൽ പത്ത് ദിവസം തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിൽ എത്തിച്ചാണ് ഓണത്തപ്പൻമാരുടെ വില്പന.
കളിമൺ ക്ഷാമം രൂക്ഷം
കളിമണ്ണിന്റെ ലഭ്യത കുറവ് നിർമ്മാണ മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. കിലോയ്ക്ക് 300 ഓളം രൂപ നൽകിയാണ് കളിമണ്‍ വാങ്ങുന്നത്. ഇങ്ങനെ വാങ്ങുന്ന ഒരു കിലോ കളിമണ്ണിൽ നിന്നും നാലു മുതൽ അഞ്ചുവരെ സെറ്റ് മാത്രമാണ് നിർമ്മിക്കാൻ കഴിയൂ.
വർണമാവേലി റെഡി
വർണപ്പകിട്ടുള്ള മാവേലി പ്രതിമയുടെ നിർമ്മാണം മൂവാറ്റുപുഴക്കാരുടെ മാത്രം പ്രത്യേകതയാണ്. വലിപ്പമനുസരിച്ച 250 മുതൽ 1500 വരെയാണ് മാവേലി പ്രതിമയുടെ വില. കോള തുരുത്ത് ഗ്രാമത്തിൽ മൺപാത്ര നിർമ്മാണം കുലത്തൊഴിലായ വേളാർ സമുദായത്തിലെ 32 കുടുംബങ്ങളിൽ 10 കുടുംബങ്ങൾ എല്ലാവർഷവും ഓണത്തപ്പൻമാരെ നിർമ്മിക്കുന്നു.
1. ഓരോ വർഷവും 5000 ത്തോളം ഓണത്തപ്പൻ മാരെയാണ് മോഹനൻ നിർമ്മിക്കുന്നത്.
2. ചെറുതും, വലുതുമായ 5 ഓണത്തപ്പൻമാർ, മുത്തി അമ്മ, അരല്ല്, ആട്ടുകല്ല്, പിള്ള കല്ല്,ഒലക്ക, ചിരവ എന്നിവ ഉൾപ്പെടുന്ന ഒരു സെറ്റ് ആയാണ് വിപണനം.
3. 200 രൂപയിൽ ആരംഭിക്കുന്ന ഒരു സെറ്റിന്, ഓണത്തപ്പന്റെ വലിപ്പമനുസരിച്ച് മാറും