കൊച്ചി: കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മേഴ്‌സി രവി അനുസ്മരണം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. മാദ്ധ്യമപ്രവർത്തകനായ എം.പി സുരേന്ദ്രൻ സംസാരിച്ചു.

ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. എം.പിമാരായ ഹൈബി ഈഡൻ, ആന്റോ ആന്റണി, എം.എൽ.എമാരായ ടി.ജെ വിനോദ്, അൻവർ സാദത്ത്, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ജെ പൗലോസ്, ജനറൽ സെക്രട്ടറിമാരായ ബി.എ അബ്ദുൽ മുത്തലിബ്, എസ്. അശോകൻ, ദീപ്തി മേരി വർഗീസ് നേതാക്കളായ ജോസഫ് വാഴക്കൻ, അജയ് തറയിൽ, ഡൊമിനിക് പ്രസന്റേഷൻ, ജയ്‌സൺ ജോസഫ്, പി.ജെ ജോയ്, കെ.പി ഹരിദാസ്, കെ.പി മുഹമ്മദ് കുട്ടി, ടോണി ചമ്മിണി, എം.ആർ അഭിലാഷ്, ഐ.കെ രാജു, കെ.എം സലിം, തമ്പി സുബ്രഹ്മണ്യം, ചാൾസ് ഡയസ്, ഇഖ്ബാൽ വലിയവീട്ടിൽ തുടങ്ങിയവർ സംസാരിച്ചു.