commision

കൊച്ചി: വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തിയ അയൽവാസി ഗേറ്റിന്റെ പ്രവേശനകവാടത്തിൽ കരിങ്കല്ല് കൂട്ടിയിട്ടെന്ന പരാതിയിൽ ഇരുകക്ഷികളെയും ഒരുമിച്ചിരുത്തി യുക്തമായ തീരുമാനമെടുക്കാൻ നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകി. കോതമംഗലം നെല്ലിക്കുഴി സ്വദേശി പി.ഡി.മോഹനന്റെ പരാതിയിലാണ് നടപടി.

ഇരുകക്ഷികളും തമ്മിൽ ചർച്ച ചെയ്താൽ പരിഹരിക്കാവുന്ന വിഷയമാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു. കേരള ഹൈക്കോടതിയെ മുമ്പ് സമീപിച്ചിരുന്നു. ഇരുകക്ഷികളെയും ഒരുമിച്ചിരുത്തി പരാതി പരിഹരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചെങ്കിലും പരിഹാരമായില്ല. സ്വീകരിച്ച നടപടിയുടെ റിപ്പോർട്ട് ഒരു മാസത്തിനകം കമ്മീഷനിൽ ഹാജരാക്കണം.