തൃപ്പൂണിത്തുറ: റെയിൽവേ ഓവർബ്രിഡ്ജ്ന് സമീപം വീടിനോട് ചേർന്ന മാവിൽ പടർന്നുകയറിയ കുരുമുളക് പറിക്കാൻ കയറിയ വൃദ്ധൻ മരത്തിൽ കുടുങ്ങി. കദളിപ്പറമ്പിൽ പൗലോസാണ് (87) തിരിച്ചിറങ്ങാൻ കഴിയാത്തവിധം 20 അടിയോളം മുകളിൽ കുടുങ്ങിയത്. സംഭവമറിഞ്ഞെത്തിയ തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയിലെ എസ്.എഫ്.ആർ.ഒ ജയകുമാർ, എഫ്.ആർ.ഒമാരായ എം.ജി. ദിൻകർ, വി.എ. വിഷ്‌ണു എന്നിവർ റോപ്പിന്റെയും നെറ്റിന്റെയും സഹായത്താൽ ഏറെ പണിപ്പെട്ടാണ് പൗലോസിനെ മരത്തിൽനിന്ന് താഴെ ഇറക്കിയത്. എഫ്.ആർ.ഒമാരായ മണികണ്ഠൻ, എ.ജി. ജിതിൻ, ഡി. മഹേഷ്, എച്ച്.ജി. ബാബു എന്നിവരും രക്ഷാ പ്രവർത്തനത്തിലുണ്ടായിരുന്നു.