nandilath

കൊച്ചി: ഗോപു നന്തിലത്ത് ഗ്രൂപ്പ് നന്തിലത്ത് ജി-മാർട്ടിൽ ഓഫർ പെരുമഴയുമായി ഇന്നും നാളെയുമായി രാപകൽ വില്പന നടക്കും. കേരളമെമ്പാടുമുള്ള 54 ഷോറൂമുകളിൽ രാവിലെ 9 മണി മുതൽ രാത്രി 12 മണി വരെയാണ് ഉപഭോക്താക്കൾക്ക് പർച്ചേസിന് അവസരം. 70 ശതമാനം വരെയുള്ള മെഗാ ഡിസ്‌കൗണ്ടുകളും കമ്പനി ഓഫറുകളും സമ്മാനങ്ങളും എക്‌സ്റ്റൻഡഡ് വാറണ്ടികളും ഉപഭോക്താക്കൾക്ക് ലഭിക്കും. സ്‌ക്രീൻ ഗാർഡുകൾ മുതൽ മൊബൈൽ ഫോൺ, ലാപ്പ്‌ടോപ്പുകൾ, സൗണ്ട്ബാറുകൾ തുടങ്ങി എല്ലാവിധ ഡിജിറ്റൽ ഉത്പന്നങ്ങൾക്കും മികച്ച വിലയിളവുകളാണ് ഉപഭോക്താക്കൾക്ക് ഒരുക്കിയിട്ടുള്ളത്.

ജി-മാർട്ട് ബെൻസാ ബെൻസാ ഓഫറിലൂടെ ബംമ്പർ സമ്മാനമായി നറുക്കെടുപ്പിലൂടെ വിജയിക്കുന്ന ഒരു ഭാഗ്യശാലിക്ക് മെഴ്‌സിഡസ് ബെൻസ് കാറും അഞ്ച് ഭാഗ്യശാലികൾക്ക് മാരുതി എസ്‌പ്രസോ കാറുകളും സമ്മാനമായി ലഭിക്കും.

രാപകൽ വില്പനയിൽ 5000 രൂപയിൽ അധികമുള്ള പർച്ചേസുകൾക്ക് ഉപഭോക്താവിന് 1,500 രൂപ വിലയുള്ള ഉറപ്പായ സമ്മാനവും ഡിജിറ്റൽ ഡിവിഷനിൽ റെഡീം ചെയ്യാവുന്ന 500 രൂപയുടെ വൗച്ചറും ലഭിക്കും.