പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭയുടെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കൃഷിഭവൻ അങ്കണത്തിൽ ഓണപ്പൂക്കട ആരംഭിച്ചു. നഗരസഭ ചെയർമാൻ പോൾ പാത്തിക്കൽ ഉദ്ഘാടനംചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഭിലാഷ് പുതിയേടത്ത് അദ്ധ്യക്ഷനായി. കൃഷി ഫീൽഡ് ഓഫീസർ സെൽമ ആന്റണി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ജോഷി, കാർഷിക വികസന സമിതി അംഗങ്ങളായ ടി.വി. അനിൽ, പോൾ ചെതലൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ ടി.യു. പ്രീത, സി.ഡി.എസ്. ചെയർപേഴ്സൺ ജാസ്മിൻ ബഷീർ എന്നിവർ പങ്കെടുത്തു. സെപ്റ്റംബർ 14 വരെ പെരുമ്പാവൂർ കൃഷിഭവനിൽ നിന്ന് ചെണ്ടുമല്ലിപ്പൂക്കൾ ലഭിക്കും.