കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ, ലാബ്, പാരാമെഡിക്കൽ സ്ഥാപനങ്ങൾ എന്നിവയുടെ ലൈസൻസുകൾ പിഴകൂടാതെ പുതുക്കുന്നതിനുള്ള സമയം 30ന് അവസാനിക്കുമെന്ന് ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.എം.എം. ഹനീഷ്, സെക്രട്ടറി ഡോ. ജോർജ് തുകലൻ, ട്രഷറർ ഡോ. സച്ചിൻ സുരേഷ് എന്നിവർ അറിയിച്ചു. തദ്ദേശ സ്വയംഭരണമന്ത്രി എം.ബി. രാജേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരാതി പരിഹാര അദാലത്തിലാണ് സമയപരിധി ദീർഘിപ്പിച്ചത്.