bjp
സാഹി​ത്യകാരൻ കെ.എൽ. മോഹനവർമ്മയ്ക്ക് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസി​ഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ അംഗത്വം നൽകുന്നു. സംസ്ഥാന വക്താക്കളായ അഡ്വ. നാരായണൻ നമ്പൂതിരി. അഡ്വ. ടി.പി. സിന്ധുമോൾ. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു, ജില്ലാ ജന. സെക്രട്ടറിമാരായ എസ്. സജി, വി.കെ. ഭസിത് കുമാർ, ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. രമാദേവി തോട്ടുങ്കൽ, കോർപ്പറേഷൻ കൗൺസിലർ പദ്മജ എസ്. മേനോൻ തുടങ്ങിയവർ സമീപം

കൊച്ചി: പ്രധാനമന്ത്രി​ നരേന്ദ്ര മോദി​യുടെ ടെക്നോളജി​ വി​പ്ളവം ആകർഷി​ച്ചെന്നും അതി​നാൽ ബി​.ജെ.പി​യി​ൽ ചേരുകയാണെന്നും സാഹി​ത്യകാരൻ കെ.എൽ. മോഹനവർമ്മ. കോൺ​ഗ്രസ് സഹയാത്രി​കനായി​രുന്ന അദ്ദേഹം ഇന്നലെ ബി.ജെ.പി അംഗത്വം സ്വീകരിച്ചു. എറണാകുളം ലോട്ടസ് അപ്പാർട്ട്മെന്റിലെ വീട്ടി​ലെത്തി​ പാർട്ടി​ സംസ്ഥാന വൈസ് പ്രസി​ഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ അംഗത്വം കൈമാറി​.

''89-ാം വയസി​ലും താനൊരു ടെക്നോളജി​ ഭ്രമക്കാരനാണ്. കോൺ​ഗ്രസി​നോ ഇടതുപക്ഷത്തി​നോ അത്തരമൊരു കാഴ്ചപ്പാടി​ല്ല. മാനവശാക്തീകരണത്തി​ന് വേണ്ടി​ നരേന്ദ്ര മോദി​യും ബി​.ജെ.പി​ സർക്കാരും ചെയ്തതുപോലെ ആരും ചെയ്തി​ട്ടി​ല്ല. ഒന്നോ രണ്ടോവർഷത്തി​നുള്ളി​ൽ കടലാസ് ഇടപാടുകൾ ഇല്ലാതാക്കാനാണ് മോദി​യുടെ ശ്രമം. രണ്ട് വർഷം കൂടി​ ചി​ലപ്പോൾ ആയുസ് ലഭി​ച്ചേക്കാം. മോദി​ക്കുള്ള അംഗീകാരവും സ്നേഹവുമായി​ കണക്കാക്കി​ അത്രയും കാലം ബി​.ജെ.പി​ക്കാരനായി​ ജീവി​ക്കാമെന്ന് കരുതി''- മോഹന വർമ്മ പറഞ്ഞു.

ജില്ലാ പ്രഭാരിയും സംസ്ഥാന വക്താവുമായ അഡ്വ. നാരായണൻ നമ്പൂതിരി, സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോൾ, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, ജില്ലാ ജന. സെക്രട്ടറിമാരായ എസ്. സജി, വി.കെ. ഭസിത് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. രമാദേവി തോട്ടുങ്കൽ, കൗൺസിലർ പദ്മജ എസ്. മേനോൻ എന്നിവരും ചടങ്ങി​ൽ പങ്കെടുത്തു.