കടവന്ത്ര: എൻ.എസ്.എസ് കരയോഗത്തിന്റെയും വനിതാസമാജത്തിന്റെയും ആഭിമുഖ്യത്തിൽ ഓണം വിപണനമേള കടവന്ത്ര ദേവീക്ഷേത്രത്തിൽ ആരംഭിച്ചു. കൊച്ചി കണയന്നൂർ താലൂക്ക് കരയോഗം യൂണിയൻ പ്രസിഡന്റ് ഡോ. എൻ.സി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ആദ്യ വില്പന കരയോഗം സെക്രട്ടറി എൻ.പി. അനിൽകുമാർ ക്ഷേത്രം മേൽശാന്തി പ്രകാശ് നമ്പൂതിരിക്ക് നൽകി നിർവഹിച്ചു. കരയോഗം പ്രസിഡന്റ് മധു എടനാട്ട് അദ്ധ്യക്ഷത വഹിച്ചു. വനിതാസമാജം സെക്രട്ടറി എൻ.പി. രാജേശ്വരി, യൂണിയൻ കമ്മറ്റി അംഗം കൃപാമേനോൻ തുടങ്ങിയവർ സംസാരിച്ചു.