കൊച്ചി: ബിസിനസ് പരിഷ്‌കരണങ്ങൾ നടത്തുന്നതിൽ കേരളത്തിന് രാജ്യത്ത് ഒന്നാം സ്ഥാനം നേടിക്കൊടുത്ത സർക്കാരിനും വ്യവസായ മന്ത്രിയെയും മന്ത്രാലയത്തെയും കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷൻ അഭിനന്ദിച്ചു. ശ്രദ്ധേയമായ നേട്ടം വ്യവസായങ്ങളോടുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയെയാണ് കാണിക്കുന്നത്. സർക്കാരിന്റെയും വകുപ്പുമന്ത്രിയുടെയും അർപ്പണബോധത്തിനും കഠിനാദ്ധ്വാനത്തിനും ലഭിച്ച അംഗീകാരമാണിതെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീൻ പറഞ്ഞു.