mariya

കൊച്ചി: വല്ലാർപാടം ബസിലിക്കയിലേക്കുള്ള 20 മത് മരിയൻ തീർത്ഥാടനം നാളെ നടക്കും. കിഴക്കൻ മേഖലാ തീർത്ഥാടനത്തിന്റെ ഉദ്ഘാടനം എറണാകുളം സെന്റ് ഫ്രാൻസിസ് അസിസി കത്തീഡ്രലിൽ വൈകിട്ട് 3ന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ഡോ. ആന്റണി വാലുങ്കൽ നിർവഹിക്കും. പടിഞ്ഞാറൻ ദീപശിഖാ പ്രയാണം വൈപ്പിൻ വല്ലാർപാടം ജംഗ്ഷനിൽ നിന്ന് വൈകിട്ട് 3.30ന് ആരംഭിക്കും. തീർത്ഥാടകരെ ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത് സ്വീകരിക്കും. 4.30ന് ബിഷപ്പ് ഡോ. ആന്റണി വാലുങ്കലിന്റെ മുഖ്യകാർമികത്വത്തിൽ കുർബാന അർപ്പിക്കും. ഫാ. സോബിൻ സ്റ്റാൻലി പള്ളത്ത് വചനസന്ദേശം നൽകും. 9 മുതൽ 13 വരെ ബൈബിൾ കൺവെൻഷനുണ്ടാകും.