മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി പീപ്പിൾസ് ലൈബ്രറി ആൻഡ് റിക്രിയേഷൻ ക്ലബിൽ ഭാരത സർക്കാർ നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിലെ ജൻ ശിക്ഷൺ സൻസ്ഥാനിന്റെ പുതിയ തൊഴിൽ പരിശീലന കോഴ്സുകൾ ആരംഭിച്ചു. കംപ്യൂട്ടർ ഓപ്പറേറ്റർ, ബ്യൂട്ടീഷൻ, പ്ലംബിംഗ് തുടങ്ങിയവയിലാണ് പരിശീലനം. കോഴ്സ് പൂർത്തിയാക്കുന്ന പഠിതാക്കൾക്ക് സർട്ടിഫിക്കറ്റ് നൽകും. ജൻ ശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ കെ.ടി. ആന്റണി കോഴ്സുകൾ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി സമദ് മുടവന അദ്ധ്യക്ഷനായി. പ്രോഗ്രാം ഓഫീസർ സന്ധ്യ ആർ. പണിക്കർ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫിസർ മധുസൂദനൻ മേനോൻ എന്നിവർ ക്ലാസെടുത്തു. റസിയ അലിയാർ, സാലിം പീറ്റർ എന്നിവർ സംസാരിച്ചു