കൊച്ചി: ചതയോപഹാരം ഗുരുദേവട്രസ്റ്റ് ഓണക്കിറ്റ്, പച്ചക്കറി, ഓണക്കോടി എന്നിവയുൾപ്പെട്ട ഓണവിഭവങ്ങൾ ഇന്നുച്ചയ്ക്ക് 2ന് അയ്യപ്പൻകാവ് പകൽവീട്ടിൽ വിതരണം ചെയ്യും. ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാനും കലൂർ എസ്.എൻ.ഡി.പി. ശാഖായോഗം പ്രസിഡന്റുമായ പി.ഐ. തമ്പി അദ്ധ്യക്ഷനാകും. സ്‌പെഷ്യലിസ്റ്റ്സ് ആശുപത്രി ഡയറക്ടർ ഡോ. കെ.ആർ രാജപ്പൻ വിശിഷ്ടാതിഥിയാകും. ബി.ഡി.ജെ.എസ് സംസ്ഥാന ട്രഷറർ അനിരുദ്ധ് കാർത്തികേയൻ മുഖ്യാതിഥിയാകും. മഹിളാസേന ജില്ലാ പ്രസിഡന്റ് ബീന നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തും. ശ്രീനാരായണ സാംസ്‌കാരിക സമിതി മദ്ധ്യ മേഖലാ സെക്രട്ടറി എം.എൻ മോഹനൻ, പച്ചാളം ശാഖായോഗം പ്രസിഡന്റ് അഡ്വ. വി.പി. സീമന്തിനി, പകൽവീട് സെക്രട്ടറി രോഷ്‌നി വിജയകൃഷ്ണൻ, പച്ചാളം വനിതാസംഘം പ്രസിഡന്റ് സരസമ്മ രാധാകൃഷ്ണൻ എന്നിവർ കിറ്റ് വിതരണം നിർവഹിക്കും. വാലം ഇടയക്കുന്നം ശാഖായോഗം വൈസ് പ്രസിഡന്റ് ഐ. ശശിധരൻ, ഭാവന നഴ്‌സറി സ്‌കൂൾ ടീച്ചർ വാസന്തി ദാസൻ എന്നിവർ ആശംസകൾ നേരും. ട്രസ്റ്റ് കൺവീർ കെ.കെ പീതാംബരൻ സ്വാഗതവും വൈസ് ചെയർമാൻ വി.എസ്. സുരേഷ് നന്ദിയും പറയും.