മൂവാറ്രുപുഴ: ജൂനിയർ ചേമ്പർ മൂവാറ്റുപുഴ റിവർ വാലിയുടെ ആസ്ഥാന മന്ദിര ഉദ്ഘാടനം നാളെ വൈകിട്ട് 5.30ന് ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിക്കും. പ്രസിഡന്റ് പിലക്സി കെ. വർഗീസ് അദ്ധ്യക്ഷനാകും. ഓഡിറ്റോറിയം ഉദ്ഘാടനം മാറാടി പഞ്ചായത്ത്‌ പ്രസിഡന്റ് ഒ.പി ബേബിയും ഓഫീസ് ഉദ്ഘാടനം ജെ.സി.ഐ സോണൽ പ്രസിഡന്റ് അരുൺ ജോസും നിർവഹിക്കും. സെക്രട്ടറി വില്യംസ് ജെ. പ്ലാത്തോട്ടം സ്വാഗതം ആശംസിക്കും.