മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗൺസിലിന് കീഴിലുള്ള ലൈബ്രറികളിലെ ലൈബ്രേറിന്മാർക്ക് ഓണം ഉത്സവബത്ത നൽകും. 2000 രൂപയാണ് ഇക്കുറി ഉത്സവബത്തയായി നൽകുന്നത്. താലൂക്കിലെ 66 അംഗ ലൈബ്രറികളിലെ ലൈബ്രേറിയന്മാർക്കും വനിത വയോജന പുസ്തകവിതരണ ലൈബ്രേറിയനും താലൂക്ക് റഫറൻസ് ലൈബ്രറി കേന്ദ്രത്തിലെ ലൈബ്രേറിയനുൾപ്പടെ 68പേർക്ക് ഓണം ഉത്സവബത്ത നൽകുമെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ, സെക്രട്ടറി സി.കെ. ഉണ്ണി എന്നിവർ അറിയിച്ചു.