വൈപ്പിൻ: ഡെങ്കി അടക്കം പനി പടർന്ന് പിടിക്കുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കൊതുക് വലയും കൊതുക് ബാറ്റുമായി ഞാറക്കൽ പഞ്ചായത്ത് കവാടം ഉപരോധിച്ചു. പഞ്ചായത്തിൽ കൊതുക് നശീകരണം താളം തെറ്റിയ അവസ്ഥയിലാണെന്നും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഒന്നും നടത്തിയില്ലെന്നും സമരക്കാർ ആരോപിച്ചു.
ഉപരോധസമരം ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ടിറ്റോ ആന്റണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സൗമ്യ തോമസ് അദ്ധ്യക്ഷയായി. പി. ലാലു, പി.ജി. പൃഥ്വിരാജ്, നിവിൻ കുഞ്ഞയിപ്പ്, കെ.സി. അബ്രോസ്, കെ.വി. രഞ്ജൻ, പഞ്ചായത്ത് മെമ്പർമാരായ ആശ ടോണി, സോഫി വർഗീസ്, പ്രീതി ഉണ്ണക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.