
വൈപ്പിൻ: ഞാറക്കൽ നായരമ്പല മത്സ്യത്തൊഴിലാളി വികസന ക്ഷേമ സംഘത്തിൽ ഓണക്കിറ്റ് വിതരണവും പലിശരഹിത വായ്പ വിതരണവും കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.ജി. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജ വിനോദ്, മത്സ്യഫെഡ് ജില്ലാ മാനേജർ ടി.സി. സുധ, ക്ലസ്റ്റർ ഓഫീസർ വി.ടി. ഷൈമ, വൈസ് പ്രസിഡന്റ് കെ.എ. ശശി, കെ.എ. അനീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു. 30 പേർക്ക് 3 ലക്ഷം രൂപയുടെ ഓണക്കിറ്റും 54 പേർക്ക് 10,40, 000 രൂപയുടെ പലിശരഹിത വായ്പയും വിതരണം ചെയ്തു.