വൈപ്പിൻ: എടവനക്കാട് പഞ്ചായത്ത് വയോജന സൗഹൃദമാക്കുന്നതിനായി നടത്തുന്ന വയോജന വിവരണ ശേഖരണം പ്രസിഡന്റ് അനീസ അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു. ഷിജി സാബു അദ്ധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ ബിസ്മി പ്രതീഷ്, കെ.ജെ. ആൽബി, ഐ.സി.ഡി.എസ് സൂപ്പർവൈസർ വിനീത്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എൻ. തങ്കരാജ്, സുമേഷ് എം. രഘു, ഗിരിജ ഷാജി, പി.എം. ദാമോദരൻ , ഉഷാറാണി എന്നിവർ പ്രസംഗിച്ചു.