nirajnana

കൊച്ചി: സ്കൂൾ അക്കാഡമിയുടെ 'സ്കൂൾ ദേശീയ ടീച്ചർ രത്ന ' അദ്ധ്യാപക പുരസ്കാരം എറണാകുളം സെന്റ് തെരേസാസ് സി.ജി.എച്ച്.എച്ച്‌.എസിലെ സിസ്റ്റർ നിരഞ്ജനയ്ക്ക് ലഭിച്ചു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, മികവുറ്റ രീതിയിലുള്ള അദ്ധ്യാപനം,

വ്യത്യസ്തങ്ങളായ കലാലയ - വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, സാമൂഹ്യ പ്രതിബദ്ധത ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയുള്ള സംഭാവനകൾ എന്നിവ വിലയിരുത്തിയാണ് അവാർഡ്. സിസ്റ്ററിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, യൂട്യൂബ് പഠന വീഡിയോകൾ എന്നിവ ശ്രദ്ധിക്കപ്പെട്ടതാണ്. അദ്ധ്യാപകർക്കായി നടത്തിയ കഥാരചനയിൽ ഒന്നാം സ്ഥാനവും പഞ്ചരത്ന - വിദ്യാരത്ന അവാർഡ്, സംസ്ഥാന മദർ തെരേസ സേവന അവാർഡ് തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചു.