g

ചോറ്റാനിക്കര : മുളന്തുരുത്തി മേഖലാ ടിമ്പർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) തൊഴിലാളികൾക്ക് ബോണസും ഓണക്കിറ്റും ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.ജി. രാജു അദ്ധ്യക്ഷനായി. ബോണിസിന്റെ ചെക്ക് തൊഴിലാളിയും യൂണിയൻ പ്രസിഡന്റുമായ പി.ജി. രാജുവിന് നൽകി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.സി. ഷിബു ഉദ്ഘാടനം ചെയ്തു. തൊഴിലാളികൾക്കുള്ള ചികിത്സാ സഹായം സി. ഐ. ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി എം.പി. ഉദയൻ വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി പി.എൻ. പുരുഷോത്തമൻ,സി. പി.എം ലോക്കൽ സെക്രട്ടറി പി.ഡി. രമേശൻ, യൂണിയൻ ട്രഷറർ വി.എൻ. ഗോപി എന്നിവർ സംസാരിച്ചു.