
ചോറ്റാനിക്കര : എഫ്.സി.ഐ ഒ. ഇ.എൻ കണക്ടേഴ്സ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ ഓണം വിപണന മേള അംഫനോൽ എഫ്. സി. ഐ ഡയറക്ടർ ഗോപു പി. ഉദ്ഘാനം ചെയ്തു. സംഘം പ്രസിഡന്റ് സുജേഷ് ടി. എസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി എൽദോ പ്രസാദ്, കമ്പനി മാനേജർ വിനോദ് സച്ചിദാനന്ദന് ഓണക്കിറ്റ് നൽകി ആദ്യ വില്പന നിർവഹിച്ചു. സംഘത്തിലെ ഡയറക്ടർ ബോർഡ് അംഗങ്ങളായ നിഷ വർഗീസ്, ജോഷി, സ്വരാജ് എം.കെ. അനീഷ് മുരളീധരൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.