
കുമ്പളം: കുമ്പളം- തേവര പാലത്തിന്റെ പുതുക്കിയ അലൈൻമെന്റ് പ്രകാരം സർവീസ് റോഡിന്റെ അതിർത്തി കല്ലിട്ടു. വാട്ടർ മെട്രോ ജെട്ടി വന്നതിനുശേഷം പാലം ഉയർത്തി നിർമ്മിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് അലൈൻമെന്റിൽ മാറ്റം വരുത്തിയത്. കൂടാതെ സർവീസ് റോഡ് നിർമ്മിക്കേണ്ടി വരും. പാലത്തിന്റെ വെർട്ടിക്കൽ ക്ലിയറൻസിനു വേണ്ടി ഉൾനാടൻ ജലഗതാഗതവകുപ്പിന് നൽകിയിരിക്കുകയാണ്.
കെ. ആർ. എഫ്. ബി. അസിസ്റ്റന്റ് എൻജിനിയർ ശ്രീഷ്മയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് സർവേ നടപടികൾ നടത്തുന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി പൗവത്തിൽ, പഞ്ചായത്ത് അംഗം മിനി ഹെൻഡ്രി, എൻ.പി . മുരളീധരൻ,കെ. എം. ദേവദാസ്, സി. എക്‌സ്. സാജി, എസ്. ഐ. ഷാജി, ടി. എ. സിജീഷ് കുമാർ, എ. പി. ചാക്കോ, ലോറൻസ് അമേപറമ്പിൽ, എം. എസ് ഗിരിജവല്ലഭൻ,സണ്ണി തന്നിക്കോട്ട്,സി. എസ്. ശ്രീരാജ്, ജോർജ് തായംങ്കേരിൽ, സി. കെ.ഗിരിജൻ, എ. പി. തോമസ്, ജൂഢി കരിമ്പുറത്, വിജയൻ വടക്കേച്ചിറ, എം. ആർ ജോയി തുടങ്ങിയവർ പങ്കെടുത്തു.
കുമ്പളം ഭാഗത്ത് പരമാവധി വീടുകളെ ബാധിക്കാതെ കുറച്ചുകൂടി സ്ഥലം പുതിയ അലൈൻമെന്റ് പ്രകാരം ഏറ്റെടുക്കേണ്ടി വരും. കിഫ്ബി പദ്ധതികളിൽ ഉൾപ്പെടുത്തി 100 കോടി രൂപയ്ക്ക് ഭരണാനുമതിയും 97.453 കോടി രൂപയുടെ സാമ്പത്തികാനുമതിയും ലഭിച്ചു.
കെ. ബാബു
എം.എൽ.എ