പെരുമ്പാവൂർ: രായമംഗലം പഞ്ചായത്തിൽ നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജെനറ്റിക് റിസോഴ്‌സ് സെന്ററും നാടൻ മത്സ്യങ്ങളുടെ പ്രജനനത്തിനും പരിശീലനത്തിനുമുള്ള കേന്ദ്രം ആരംഭിച്ചു. 16ാം വാർഡിൽ 4.5 ഏക്കർ വരുന്ന ചെങ്ങൻചിറയിലാണ് കേന്ദ്രം ആരംഭിച്ചത്. കുഫോസ് മുൻ വൈസ് ചാൻസലർ ആയിരുന്ന ഡോ മധുസൂദനക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ അദ്ധ്യക്ഷനായി. എൻ.ബി.എഫ്.ജി.ആർ ഡയറക്ടർ ഉത്തംകുമാർ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപാ ജോയി, വാർ‌ഡ് മെമ്പർ ജോയ് പൂണേലിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ബിജു കുര്യാക്കോസ്, രാജി ബിജു, സയന്റിസ്റ്റുമാരായ ഡോ. ടി.ടി.അജിത് കുമാർ, ഡോ. എ. കതിരവേൽപാണ്ഡ്യൻ, ഡോ. വി.എസ്. ബഷീർ എന്നിവർ സംസാരിച്ചു.