പെരുമ്പാവൂർ: വൈദ്യുതി പ്രസരണ വിതരണശൃംഖലകൾ നവീകരിക്കാത്തതാണ് വൈദ്യുതി ബോർഡിൽ അപകടമരണങ്ങൾ വർദ്ധിച്ചുവരുന്നതിന് മുഖ്യ കാരണമെന്ന് കേരള പവർ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) എറണാകുളം ജില്ല നേതൃയോഗം കുറ്റപ്പെടുത്തി. അനാവശ്യ ധൂർത്തുകൾ ഒഴിവാക്കി ഇത്തരം കാര്യങ്ങൾക്ക് മുൻഗണന നൽകണം. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പ്രദീപ് നെയ്യാറ്റിൻകര, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അലി അറയ്ക്കപ്പടി, സംസ്ഥാന സെക്രട്ടറി പ്രദീപ് നെയ്യാറ്റിൻകര, അസി. സെക്രട്ടറി ആർ.എസ്. വിനോദ് മണി, ട്രഷറർ എസ്. താജുദ്ദീൻ, ജോ. സെക്രട്ടറി കെ ജി പ്രമോദ് എന്നിവർ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായി കെ.കെ. ഇബ്രാഹിംകുട്ടി (പ്രസിഡന്റ്), ഷാജൻ ജോസ് (വർക്കിംഗ് പ്രസിഡന്റ്), പി.ജി. അഭിലാഷ് (സെക്രട്ടറി), എം.എം. അലിയാർ (ട്രഷറർ), ടി.പി. ബേബി, മാർട്ടിൻ പൗലോസ്, ഷൽമ തേവക്കൽ, സ്മിത ഹരിദാസ് ( വൈസ് പ്രസിഡന്റുമാർ), ഗിരീഷ്‌കുമാർ, സുമേഷ് എം.സി, സനീർ, ശ്രീകുമാർ (ജോയിന്റ് സെക്രട്ടറിമാർ), രാജേഷ് സി.എസ്, രാജേഷ് മരട്, അബ്ദുൽ കരീം, നാസർ കരുവേലി (ഓർഗനൈസിംഗ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.