
കൊച്ചി: റവന്യൂ, സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അവലോകനം ചെയ്യുന്നതിനായി ജില്ലാ കളക്ടർമാരുടെയും മുതിർന്ന റവന്യൂ ഉദ്യോഗസ്ഥരുടെയും യോഗം ഇന്നും നാളെയും എറണാകുളത്ത് അബാദ് പ്ലാസയിൽ ചേരും. രാവിലെ 11ന് റവന്യൂമന്ത്രി കെ. രാജൻ ഉദ്‌ലാടനം ചെയ്യും. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി, ലാൻഡ് റവന്യൂ കമ്മിഷണർ, സർവേ ഡയറക്ടർ തുടങ്ങിയവർ പങ്കെടുക്കും.
പട്ടയ സംബന്ധമായ വിഷയങ്ങൾ, ഭൂമി തരംമാറ്റ പുരോഗതി, വിഷൻ ആൻഡ് മിഷൻ (റവന്യൂ അസംബ്ലി) പുരോഗതി അവലോകനം, നൂറുദിന പരിപാടി, ഓൺലൈൻ പോക്കുവരവ്, സർക്കാർഭൂമി സംരക്ഷണം ഡിജിറ്റൽ സർവേ പുരോഗതി തുടങ്ങിയ വിഷയങ്ങൾ അവലോകനം ചെയ്യും.