komara

അങ്കമാലി: തുറവൂർ കൊമര പാടശേഖര സമിതിയുടെ നേതൃത്വത്തിൽ കർഷക സംഗമവും ഓണക്കോടി വിതരണവും നടന്നു. തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയി ഉദ്ഘാടനം ചെയ്തു. മൂന്നാം വാർഡ് മെമ്പർ രജനി ബിജു അദ്ധ്യക്ഷയായി. കൃഷി ഓഫീസർ ഡോ. വി. കാർത്തിക ഓണക്കോടി വിതരണം ചെയ്തു. മുതിർന്ന കർഷകരെ സമിതി പ്രസിഡന്റ് ജേക്കബ് പൈലി ആദരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പാടശേഖര സമിതി സെക്രട്ടറി എൻ.ടി. ബാബു അനുമോദിച്ചു.