പറവൂർ: പുതിയ ദേശീയപാത 66ന്റെ നിർമ്മാണത്തിൽ പട്ടണം കവലയിൽ അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യവുമായി ചിറ്റുറ്റുകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിശദീകരണ യോഗം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം. സുദർശനൻ അദ്ധ്യക്ഷനായി . ഫ്രാൻസിസ് വലിയപറമ്പിൽ, പി.എസ്. രഞ്ജിത്ത്, കെ.വി. അനന്തൻ, എ.ഡി. ദിലീപ്കുമാർ, പി.ആർ. സൈജൻ തുടങ്ങിയവർ സംസാരിച്ചു.