
പറവൂർ: പറവൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷി വിളവെടുത്തു. നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബൈജു വിവേകാനന്ദൻ അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു, കെ.എ. സാദത്ത്, ജ്യോതി ബ്രഹ്മദത്തൻ, ഡി. ബിന്ദു, പി.കെ. ദീപ, എ.വി. ഷാജി തുടങ്ങിയവർ പങ്കെടുത്തു.