പറവൂർ: ദേശീയ ആയുഷ്മിഷൻ, പുത്തൻവേലിക്കര പഞ്ചായത്ത്, ഗവ. ആയുർവേദ - ഹോമിയോ ഡിസ്പെൻസറികൾ എന്നിവർ സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി ഉദ്ഘാടനം ചെയ്തു. ബോധവത്കരണ ക്ലാസ്, യോഗ പരിശീലനം, ആരോഗ്യ സ്ക്രീനിംഗ്, രക്ത പരിശോധന എന്നിവയും നടത്തി. സൗജന്യ മരുന്ന് വിതരണവും നടത്തി.