raveendranath
അഖില കേരള ഗവ. ആയുർവേദ കോളേജ് അദ്ധ്യാപക സംഘടനയുടെ (എ.കെ.ജി.എ.സി.എ.എസ്) സംസ്ഥാന വാർഷിക സമ്മേളനവും ജനറൽബോഡിയും തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിൽ മുൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: അഖിലകേരള ഗവ. ആയുർവേദ കോളേജ് അദ്ധ്യാപക സംഘടനയുടെ (എ.കെ.ജി.എ.സി.എ.എസ്) സംസ്ഥാന വാർഷിക സമ്മേളനവും ജനറൽബോഡിയും തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിൽ മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കേരള ആരോഗ്യശാസ്ത്ര സർവകലാശാല രജിസ്ട്രാർ ഡോ. എസ്. ഗോപകുമാർ, ഡീൻ (ആയുർവേദ ) ഡോ. എം.എസ്. ദീപ, ഗവേണിംഗ് കൗൺസിൽ മെമ്പർ ഡോ. ഒ.സി. ബിജുമോൻ എന്നിവരെ ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. ഡി. ജയൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ. പ്രദീപ്, ഡോ. എൻ.എസ്. ധന്യ, ഡോ.എം.കെ. ലക്ഷ്മി, ഡോ. കെ. സറീന എന്നിവർ രചിച്ച പുസ്തകങ്ങൾ പ്രകാശിപ്പിച്ചു.

ജനറൽ സെക്രട്ടറി ഡോ. എം.എസ്. സുനീഷ്മോൻ, എ.കെ.ജി.സി.ടി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സന്തോഷ് ടി. വർഗീസ്, എഫ്. എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ഡി. പി. ദിപിൻ,ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ എറണാകുളം മേഖലാ സെക്രട്ടറി ഡോ. ജോയ്സ് ജോർജ്, എൻ.ജി.ഒ അസോസിയേഷൻ സ്റ്റേറ്റ് ട്രഷറർ എം.ജി. തോമസ് ഹെർബിറ്റ്, തൃപ്പൂണിത്തുറ യൂണിറ്റ് സെക്രട്ടറി ഡോ. ടി.എം. നോബിൾ തുടങ്ങിയവർ പ്രസംഗിച്ചു.
ഡോ. ഡി. ജയനെ പ്രസിഡന്റായും ഡോ. ഒ.സി. ബിജുമോനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.