
കൊച്ചി: പി.വി. അൻവർ മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും ചാവേറാണെന്ന് ജെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.എൻ. രാജൻബാബു. മുഖ്യമന്ത്രി അറിയാതെ എ.ഡി.ജി.പി അജിത്കുമാറും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും ഒന്നും ചെയ്യില്ല. ഇത്രയും ഗുരുതരമായ ആരോപണമുണ്ടായിട്ടും ശശിക്കെതിരെയും അജിത്കുമാറിനെതിരെയും നടപടിയെടുക്കാത്തതിൽനിന്ന് കാര്യങ്ങൾ വ്യക്തമാണ്. സർക്കാരിനെതിരെ ജെ.എസ്.എസ് ശക്തമായ സമരം സംഘടിപ്പിക്കും.