ആലങ്ങാട്: കരുമാല്ലൂർ പുറപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രം കേന്ദ്രമാക്കി പഞ്ചവാദ്യ ആസ്വാദക സമിതി രൂപീകരിച്ചു. ഒക്ടോബർ 27 വൈകീട്ട് ആറിന് കരുമാല്ലൂർ പുറപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ നടപ്പുരയിൽ ചോറ്റാനിക്കര വിജയൻ മാരാരുടെ പ്രമാണത്തിൽ കോട്ടയ്ക്കൽ രവി (മദ്ദളം), തിരുവില്വാമല ഹരി (ഇടയ്ക്ക), ഓടയ്ക്കാലി മുരളി (കൊമ്പ്), പാഞ്ഞാൾ വേലുക്കുട്ടി (ഇലത്താളം) എന്നിവർ സഹപ്രമാണിമാരാവുന്ന ആസ്വാദക പഞ്ചവാദ്യവും ചികിത്സ സഹായ വിതരണവും സെമിനാറും നടത്തും. എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ അവസാന ഞായറാഴ്ച പുറപ്പിള്ളിക്കാവ് പഞ്ചവാദ്യം എന്ന പേരിൽ പരിപാടി സംഘടിപ്പിക്കും. ഭാരവാഹികളായി വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട്(മുഖ്യ രക്ഷാധികാരി), കാലടി കൃഷ്ണയ്യർ(ജനറൽ കൺവീനർ), കെ.പി. ദീപൻ, എൻ.ടി. സതീശൻ, പി.ഡി. രമേശ്കുമാർ, എം.എസ്. മനോജ്കുമാർ (കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.