ആലങ്ങാട്: വെസ്റ്റ് വെളിയത്തുനാട് പാടശേഖര നെല്ലുല്പാദക സമിതിയുടെ പൊതുയോഗം സമിതി പ്രസിഡന്റ് റഷീദ് കൊടിയന്റെ അദ്ധ്യക്ഷതയിൽ വെളിയത്തുനാട് കൃഷിശ്രീ ഹാളിൽ നടന്നു. മേഖലയിലെ നെൽകൃഷിയെ ബാധിക്കുന്ന വെള്ളകെട്ടിന് ശാശ്വതപരിഹാരം കാണാൻ കാരിപുഴയിലേക്ക് പോകുന്നഎളമന തോട് തിരുവാല്ലൂർ ഭാഗംവരെ വീതികൂട്ടി ഭിത്തികെട്ടണമെന്നും ചേർത്തനാട് ഭാഗത്തെ നിലവിലുള്ള കലുങ്ക് പൊളിച്ച് പൊക്കംകൂട്ടി പുനർനിർമ്മിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പൊതുയോഗം കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ എൽസ ജൈൽസ്, പഞ്ചായത്ത് മെമ്പർമാരായ മെഹജൂബ്, ടി.കെ അയ്യപ്പൻ, സമിതി സെക്രട്ടറി എ.എൻ. അശോകൻ, ജോ: സെക്രട്ടറി മനാഫ് വേണാട് തുടങ്ങിയവർ സംസാരിച്ചു .