
കൊച്ചി: സിയാൽ അക്കാഡമിയുടെ കുസാറ്റ് അംഗീകൃത ഏവിയേഷൻ ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തിയതി സെപ്റ്റംബർ എട്ടു വരെ നീട്ടി. ഏവിയേഷൻ മാനേജ്‌മെന്റിൽ പി.ജി ഡിപ്ലോമ(ഒരു വർഷം), എയർ ക്രാഫ്റ്റ് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗിൽ അഡ്വാൻസ്‌ഡ് ഡിപ്ലോമ(ഒരു വർഷം), എയർപോർട്ട് പാസഞ്ചർ സർവീസ് മാനേജ്മെന്റിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം(ആറ് മാസം), എയർപോർട്ട് റാംപ് സർവീസ് മാനേജ്മെന്റിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം(ആറ് മാസം)എന്നിവയാണ് കോഴ്‌സുകൾ. വിശദ വിവരങ്ങൾക്ക് ഫോൺ :8848000901